എഴുകോൺ : കേരള കൗമുദിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എഴുകോൺ യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച സഹകരണ സംരക്ഷണ സെമിനാർ എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖാ ഹാളിൽ നടന്നു. ഓയിൽ പാം ഇന്ത്യ ചെയർമാൻ ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോയ പാരമ്പര്യമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലുള്ള സമ്പത്തിൽ കണ്ണു വെച്ചവരാണ് അതിനെ തകർക്കാൻ ശ്രമിക്കുന്നത്. വിശ്വാസ്യതയിൽ കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ കർശനമായി നേരിടണം. രാഷ്ട്രീയത്തിനപ്പുറമുള്ള യോജിപ്പ് സഹകരണ മേഖലയെ സംരക്ഷിക്കാൻ വേണമെന്നും രാജേന്ദ്രൻ പറഞ്ഞു. എഴുകോൺ കാർഷിക വികസന സഹകരണ സംഘം പ്രസിഡന്റ് ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നെടുമൺകാവ് റൂറൽ സംഘം പ്രസിഡന്റ് ആർ.മുരളീധരൻ, കരീപ്ര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, വാക്കനാട് ക്ഷീര സംഘം പ്രസിഡന്റ് ജി.മോഹനൻ,എഴുകോൺ റൂറൽ സംഘം പ്രസിഡന്റ് അഡ്വ. ചക്കുവരയ്ക്കൽ ചന്ദ്രൻ , വ്യാപാരി വ്യവസായി ഏകോപന സമിതി എഴുകോൺ യൂണിറ്റ് ജനറൽ സെക്രട്ടറി ബൈജു പണയിൽ, നെടുവത്തൂർ കാർഷിക വികസന സംഘം പ്രസിഡന്റ് എൻ. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കേരള കൗമുദി ലേഖകൻ എഴുകോൺ സന്തോഷ് സ്വാഗതവും ഏജന്റ് ആർ.പ്രബലൻ നന്ദിയും പറഞ്ഞു. കെ.ബി.ബിജു, അഡ്വ. രഞ്ജി മത്തായി, വി. അനിൽകുമാർ, മിനി അനിൽ, അഡ്വ.രതീഷ് കിളിത്തട്ടിൽ, ആർ. സതീശൻ,എസ്.ഒ. സുഗതകുമാരി, കെ.രാജേന്ദ്രപ്രസാദ്, ജയലക്ഷ്മി, വി. തുളസീധരൻ, വേണുഗോപാൽ, ജി. രഞ്ജിത്ത്, പ്രഭ്വി,സുശീല, ഉഷ രമണൻ, മാത്യു, സി.രാജേഷ്, ആനന്ദ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.