പോരുവഴി :കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും അമൃത വിശ്വ വിദ്യാപീഠവും ചേർന്ന് സ്വാശ്രയ സംഘങ്ങളുടെ ഉന്നമനത്തിനായി നടത്തിയ അമൃത സങ്കൽപ് പദ്ധതിയിലൂടെ സെൽഫ് എംപ്ലോയീഡ് ടൈലർ പരിശീലനം പൂർത്തിയാക്കിയ ശൂരനാട് സെന്ററിൽ നിന്നുള്ള വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അമൃത വിശ്വവിദ്യാപീഠം ശൂരനാട് അമൃതേശ്വരി ഭജന മഠത്തിൽ വച്ച് തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സരസ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഹരീഷ് അദ്ധ്യക്ഷനായി. പരിശീലനം പൂർത്തിയാക്കിയ 15 വനിതകൾ ചേർന്ന് ആരംഭിച്ച "ജനനി " ബിസിനസ് ഗ്രൂപ്പിന് 5 തയ്യൽ മെഷീനുകളും വിതരണം നടത്തി.ശശിധരൻ, കോർഡിനേറ്റർ ദിവ്യ,
ശ്യാം, ട്രെയിനർ രമ്യ, ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.