akhil
അഖിൽ

എഴുകോൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി.തലവൂർ കുര ചരിവിൽ താഴെ വീട്ടിൽ അഖിലാണ് (25) പിടിയിലായത് . പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് . ഫോൺ നമ്പർ കൈക്കലാക്കിയാണ് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ പൊലീസ് സബ് ഇൻസ്‌പെക്ടർ അനീസ് , ജി.എസ്.ഐ.ജോസ് സി.പി. ഒമാരായ കിരൺ, സലിം, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.