
കൊല്ലം: മുണ്ടയ്ക്കൽ ആണത്ത് കാരുണ്യയിൽ പരേതനായ കെ.പി. കരുണാകരൻ പിള്ളയുടെ ഭാര്യ ബി. പങ്കജകുമാരി (77) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. കേരളശബ്ദം, ചവറ ഐ.ആർ.ഇ എന്നിവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മകൻ: കെ.പി.ഉണ്ണിക്കൃഷ്ണൻ (ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ). മരുമകൾ: ശ്രുതി ആർ.കൃഷ്ണൻ (അസിസ്റ്റന്റ് പ്രൊഫസർ, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം). ഉദയ മാർത്താണ്ഡപുരം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജശേഖരൻ നായർ (ജനറൽ പിക്ചേഴ്സ്) സഹോദരനാണ്. കാവനാട് കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥികൾ ഭദ്രേശ്വരി കൃഷ്ണ, അഭിനവ് കൃഷ്ണ എന്നിവർ കൊച്ചു മക്കൾ. സഞ്ചയനം 11ന് രാവിലെ 8ന്.