കൊല്ലം: സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 28-ാമത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 6ന് ചാത്തന്നൂർ ബ്ലോക്ക് ഓഫീസിന് സമീപം നടക്കും. 20,18,16 വയസിനു താഴെയുള്ള ആൺ പെൺ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 700ൽ പരം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. വിവിധ ഗ്രൂപ്പ് ഇനങ്ങളുടെ മത്സരത്തിന്റെ ഫ്ളാഗ് ഓഫ് ജി.എസ്.ജയലാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാപഞ്ചായത്ത് മെമ്പർ ആശാ ദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ.എം.കെ.ശ്രീകുമാർ, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജിലാൽ, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ.ബാബു, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് എസ്.ദേവരാജൻ എന്നിവർ ചേർന്ന് നിർവഹിക്കും. സമ്മാനദാനം അന്നേദിവസം രാവിലെ 9ന് നടക്കും.