pp

കുണ്ടറ: കുടുംബശ്രീയുടെ നേതൃത്വത്തിൽ പെരിനാട് ഗ്രാമപഞ്ചായത്തിൽ നാനോ സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ നിർമ്മിയ്ക്കുന്ന ഉത്പന്നങ്ങളുടെ സ്ഥിരം വിപണന കേന്ദ്രമായാണ് നാനോ മാർക്കറ്റ് പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യാജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി.ശോഭ അദ്ധ്യക്ഷയായി. പഞ്ചായത്തിലെ ഒന്നാം വാർഡ് സി.ഡി.എസ് തങ്കമണി അമ്മ സ്വാഗതം പറഞ്ഞു.