കൊല്ലം: ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ സം​സ്ഥാ​ന സ്​കൂൾ ക​ലോ​ത്സ​വ​ത്തിന്റെ പ്ര​ധാ​ന വേ​ദി​യിൽ കാ​പെ​ക്‌​സ് ആ​രം​ഭി​ച്ച പ്ര​ദർ​ശ​ന വിൽ​പ്പ​ന സ്റ്റാ​ളിൽ റെക്കാർഡ് വിൽപ്പന. ദി​വ​സ​വും ശ​രാ​ശ​രി മു​ക്കാൽ ല​ക്ഷം രൂ​പ​യു​ടെ വിൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെന്ന് അധികൃതർ പറഞ്ഞു. വിവിധ ജി​ല്ല​ക​ളിൽ നി​ന്നു വ​ന്നി​ട്ടു​ള്ള​വർ​ക്ക് കൊ​ല്ല​ത്തി​ന്റെ ത​ന​ത് രു​ചി​യാ​യ ക​ശു​വ​ണ്ടി ഉ​ത്​പ​ന്ന​ങ്ങൾ വാ​ങ്ങു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് കാ​പെ​ക്‌​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 35 ശതമാനം വി​ല​ക്കു​റ​വിൽ ഗു​ണ​മേ​ന്മ​യു​ള്ള ക​ശു​വ​ണ്ടി പ​രി​പ്പു​കൾ ആ​കർ​ഷ​ക​മാ​യ പാ​ക്ക​റ്റു​ക​ളിൽ വി​വി​ധ അ​ള​വിൽ ല​ഭി​ക്കും. സ​ന്ദർ​ശ​ക​രു​ടെ പ്രി​യ​മ​നു​സ​രി​ച്ചു​ള്ള പ​രി​പ്പ് ഇ​ന​ങ്ങൾ സ്റ്റാ​ളിൽ കൂ​ടു​തൽ ക​രു​തി​യി​ട്ടു​ണ്ട്.