എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പച്ചക്കറി വ്യാപനത്തിനായി 27000 തൈകൾ വിതരണം ചെയ്യും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂയപ്പള്ളി, വെളിയം, കരീപ്ര, എഴുകോൺ, നെടുവത്തൂർ പഞ്ചായത്തുകളിലെ 200 കർഷക ഗ്രൂപ്പുകൾക്കാണ് തൈകളും വിത്തുകളും നൽകുന്നത്. നെടുവത്തൂർ പഞ്ചായത്ത്‌ ഹാളിൽ പച്ചക്കറിത്തൈ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.ജ്യോതി അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ദിവ്യ സജിത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ ആർ.രാജശേഖരൻ പിള്ള, ബി.രഞ്ജിനി, സി.ഡി.എസ് ചെയർപേഴ്സൺ മായാദേവി, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ആർ.ജയശ്രീ, ബി.എസ്. ഹരീഷ്, കൃഷി ഓഫീസർ ബി.പുഷ്പരാജൻ എന്നിവർ സംസാരിച്ചു.