
ഓടനാവട്ടം: കുടവട്ടൂർ നരിയിട പാറമടയിലെ വെള്ളക്കെട്ടിൽ വീണു മരിച്ച കുടവട്ടൂർ ഉഷാമന്ദിരത്തിൽ തുളസിയുടെ (52)
മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച പകൽ 11ഓടെ തുണിയലക്കാൻ എത്തിയ സഹോദരി പുത്രിക്കു വഴി കാട്ടുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ അലറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അവർ കൈലി എറിഞ്ഞെങ്കിലും തുളസിക്ക് പിടിക്കാനായില്ല. കൊല്ലത്തു നിന്നും കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരുമെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ പരേതയായ തങ്കമണി.