കൊല്ലം: സംസ്ഥാന കലോത്സവത്തിൽ ഇന്നലെ വേദി നാലിൽ നടന്ന ഒപ്പന മത്സരത്തിനിടെ മത്സരാർത്ഥിക്ക് ഷോക്കേറ്റ സംഭവത്തിൽ പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എ.സന്തോഷിനോട് മന്ത്രി വി.ശിവൻകുട്ടി വിശദീകരണം ചോദിച്ചു. തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച് വിവരം അറിയിക്കുവാനും മന്ത്രി നിർദേശിച്ചു . ഇതിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ വേദി നാലിലെത്തി സംഘാടകരോട് സംഭവം തിരക്കിയെങ്കിലും മത്സരാർത്ഥിയായ അസ്നയ്ക്ക് ഷോക്കേറ്റില്ലെന്ന മറുപടിയാണ് നൽകിയത്.