anju
ഒപ്പന മത്സരം കാണാനെത്തിയ അഞ്ജു ലക്ഷ്മി

കൊല്ലം: ശാരീരിക പരിമിതികളെ മനക്കരുത്തിലൂടെ അകറ്റി നിറുത്തുകയാണ് അഞ്ജു ലക്ഷ്മി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സ്വന്തം നാട്ടിൽ നടക്കുമ്പോൾ വീട്ടിലിരിക്കാനായില്ല അഞ്ജുവിന്. അച്ഛന്റെയും അമ്മയുടെയും ഇരട്ട സഹോദരിയുടെയും കൈപിടിച്ച് നിറപുഞ്ചിരിയോടെ അവൾ കലോത്സവ വേദികളിലെല്ലാം സാന്നിദ്ധ്യമായി.

പേശികൾ ചുരുങ്ങുന്ന അസുഖമാണ് അഞ്ജുലക്ഷ്മിക്ക്. പരസഹായം ഇല്ലാതെ നടക്കാൻ സാധിക്കില്ല. അഭിഭാഷകനായ സുഗതനാണ് കല്ലുവാതുക്കൽ സ്വദേശിയായ അഞ്ജുലക്ഷ്മിയുടെ അച്ഛൻ . അമ്മ പാരിപ്പള്ളി അമൃത സ്കൂൾ അദ്ധ്യാപിക വീണ. സഹോദരി അഞ്ജു പാർവതി ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. നൃത്ത, സംഗീത ഇനങ്ങളിലാണ് അഞ്ജു ലക്ഷ്മിക്ക് ഏറെ താത്പര്യമെന്ന് അച്ഛൻ പറഞ്ഞു.