കൊട്ടാരക്കര: ഔഷധ ജൈവ വൈവിദ്ധ്യം പരിചയപ്പെടുത്തുന്നതിനും ബോധവത്കരണത്തിനുമായി കില ഇ.ടി.സിയിൽ ഔഷധ സസ്യത്തോട്ടം തയ്യാറാക്കി. 140ൽ പരം ഔഷധ ചെടികളടങ്ങിയ ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം കില ഇ.ടി.സി പ്രിൻസിപ്പൽ പി.അയന നിർവഹിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കർഷകർക്ക് ഔഷധ സസ്യ പരിപാലനത്തിന് പരിശീലനം നൽകി. സീനിയർ ലക്ചറർ എ.ബാബുരാജ്, ലക്ചറർമാരായ

സമീറ, മനോജ്, സൂപ്രണ്ട് ജിബു മോൻ തുടങ്ങിയവർ സംസാരിച്ചു.