കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധി മുക്ക് സനാതന ധർമ്മം കരയോഗത്തിൽ മന്നം വനിതാ തയ്യൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ള യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, പി.രാധാകൃഷ്ണൻ,ജലജ സുരേഷ്,കെ.വിജയൻപിള്ള,അനിതാ ഗോപകുമാർ, സി.ശശിധരൻപിള്ള,പി.രാജഗോപാൽ, എം.എസ്. ഗിരീഷ്, പി.ജി. ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.