കരുനാഗപ്പള്ളി: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ മാതൃവേദി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയായിരുന്ന സുഭദ്രാഗോപാലകൃഷ്ണന്റെ നിര്യാണത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ, ജില്ലാ പ്രസിഡന്റ് മണിലാൽ, ജില്ലാ സെക്രട്ടറി പന്മനസുന്ദരേശൻ, മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, സജീവ് സൗപർണ്ണിക, തയ്യിൽ തുളസി, പള്ളിയിൽ ഗോപി, നഗരസഭ മുൻ കൗൺസിലർ എം.കെ.വിജയഭാനു, ചവറ മണ്ഡലം പ്രസിഡന്റ് മോഹനൻ പഞ്ഞിവിള, സെക്രട്ടറി ചന്ദ്രബാബു, ശ്രീവിദ്യ, ലേഖാബാബുചന്ദ്രൻ, ശാന്തചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ എന്നിവർ സംസാരിച്ചു.