കൊല്ലം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, കേരള വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 20ന്
ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ജില്ലയിലെ മുഴുവൻ തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങനെയും അണിനിരത്തികൊണ്ടാണ് മനുഷ്യ ചങ്ങല തീർക്കുന്നത്. പ്രതികൂലമായ ദേശീയ സാഹചര്യത്തിലും കേരളം ജനകീയ ബദൽ ഉയർത്തിക്കൊണ്ട് മാതൃകാപരമായി നിലകൊള്ളുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും വികസനത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല വിജയിപ്പിക്കണമെന്ന് സി.ഐടിയു ജില്ലാ പ്രസിഡന്റ്
ബി.തുളസിധരകുറുപ്പ്, സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ അഭ്യർത്ഥിച്ചു.