kunnathoor-
ശൂരനാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ.മാത്യു അലക്സ് കൊടിയേറ്റുന്നു

കുന്നത്തൂർ: ശൂരനാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ 143-ാം പെരുന്നാളിന് കൊടിയേറി. വികാരി ഫാ.മാത്യു അലക്സ് കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. ട്രസ്റ്റി സിജു ബാബു, സെക്രട്ടറി എ.പി.അലക്സ് എന്നിവർ പങ്കെടുത്തു. 10ന് രാവിലെ 10.30ന് തേവലക്കര ഗ്രൂപ്പ് പ്രാർത്ഥനായോഗത്തിന്റെയും മർത്തമറിയം സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഒരുക്ക ധ്യാനം മർത്തമറിയം സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ നയിക്കും. 11 മുതൽ 15 വരെ എല്ലാ ദിവസവും രാവിലെ 6.45ന് കുറുബാന. 11ന് വൈകിട്ട് 7ന് കൊട്ടാരക്കര - പുനലൂർ ഭദ്രാസന ബാലസമാജം വൈസ് പ്രസിഡന്റ് ഫാ.അനിൽ ബേബി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.12ന് വൈകിട്ട് 7ന് സഭാ വൈദിക ട്രസ്റ്റി ഫാ.സജി അമയിൽ, 13ന് വൈകിട്ട് 7ന് അനില എൽസ തോമസ് എന്നിവർ വചന ശുശ്രൂഷ നയിക്കും. 14ന് രാവിലെ 6.45ന് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസിന്റെ കാർമ്മികത്വത്തിൽ കുറുബാന. വൈകിട്ട് 5ന് ദേവാലയത്തിൽ പുതിയതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെയും മണിമാളികയുടെയും കൂദാശകർമ്മം ഡോ.ജോസഫ് മാർ ദിവന്നാസിയോസ് നിർവഹിക്കും. വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം,പെരുന്നാൾ സന്ദേശം തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് ദൈവാലയത്തിൽ എത്തി ധൂപാർപ്പണത്തിനു ശേഷം തിരികെ പള്ളിയിൽ എത്തിച്ചേരും.തുടർന്ന് ശ്ലൈഹീക വാഴ്വ് നേർച്ച. 15ന് രാവിലെ 6.45ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുറുബാന. തുടർന്ന് ദൈവാലയ പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, വെച്ചൂട്ട്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.