ശാസ്താംകോട്ട: വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെ വിടാൻ സഹായിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ഇരയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മഹിളാ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അഞ്ഞിലിമൂട് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല നടത്തി. ബ്ലോക്ക് പ്രസിഡന്റ് എസ്.ബീന കുമാരി ഉദ്ഘാടനം ചെയ്തു. ഷീജ ഭാസ്ക്കർ അദ്ധ്യക്ഷനായി. രാജി രാമചന്ദ്രൻ , അംബുജാക്ഷിഅമ്മ , നൂർ ജഹാൻ ഇബ്രാഹിം, അനില നിലാസർ , മേഴ്സി ഷാജി, ടി.ജലജ , ശ്രീലത സോമൻ ,റജ്ല, പ്രീത ശിവൻ, സുധർമ്മ, രേണുക, ശ്രീ ജ ഉത്തമൻ ,ശ്രീജ അജി, വൽസമ്മ ഷാജി തുടങ്ങിയവർ സംസാരിച്ചു.