pp

കുണ്ടറ: മുഖത്തല സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. മുഖത്തല സെന്റ് ജോർജ്ജ് ഇടവക വികാരി ഫാ.മാത്യു ടി.മാമൂട്ടിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും, ഫാ മാത്യു എബ്രഹാം, ഫാ.പി.ടി.ഷാജൻ, ഫാ.മാത്യു

ടി. മാമൂട്ടിൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലും മാത്യു ജോൺസൺ ശെമ്മാശന്റെ സാന്നിദ്ധ്യത്തിലും ഇന്നും നാളെയുമായാണ് പെരുന്നാൾ നടക്കുക. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.മാത്യു എബ്രഹാം തലവൂർ, ട്രസ്റ്റി കെ.എം.തോമസ്, സെക്രട്ടറി ലാലി വർഗീസ്, പെരുന്നാൾ കൺവീനർമാരായ എം.തോമസ്, എം.ജോൺ, സന്തോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിലിുള്ള പെരുന്നാൾ കമ്മിറ്റി നേതൃത്വം നൽകും.