photo-

പോരുവഴി: 20ന് മനുഷ്യച്ചങ്ങല പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ പോരുവഴി കിഴക്ക് മേഖല കമ്മിറ്റി വൺ ഡേ 5'ൽ ഫുട്ബാൾ ടൂർണമെന്റ് നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.മിഥുൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രസിഡന്റ് എസ്.ഷാനവാസ് അദ്ധ്യക്ഷനായി. ഡി. വൈ.എഫ്.ഐ മേഖല കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.എസ്.അനന്തകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഒന്നാം സമ്മാനം കരസ്ഥമാക്കിയ എം.എഫ്.എ കൊല്ലത്തിന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു സമ്മാനത്തുകയും ട്രോഫിയും നൽകി. റണ്ണേഴ്സ് അപ്പ് ആയ എഫ്.സി പോർട്ടോ കൊല്ലത്തിന് ഡി.വൈ. എഫ്.ഐ ബ്ലോക്ക് ട്രഷറർ പി.കെ.ലിനു സമ്മാനതുക കൈമാറി . ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എസ്.നിതിൻ ,എം.ഹരികൃഷ്ണൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എസ്.ശിവൻപിള്ള, സി.പി. എം ഏരിയ കമ്മിറ്റി സെന്റർ അംഗവും അമ്പലത്തുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബി. ബിനീഷ് എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റി ട്രഷറർ ആർ.അനന്തു നന്ദി പറഞ്ഞു.