പാരിപ്പള്ളി: ചിറക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം 'കുട്ടികിലുക്കം 2024' ഇന്ന് രാവിലെ 9 മുതൽ ചിറക്കര ഇ.എ.കെ ഓഡിറ്റോറിയത്തിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില അദ്ധ്യക്ഷയാകും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് ഹരിദാസൻ സ്വാഗതം പറയും.