ചാത്തന്നൂർ: പ്രതികരണം കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതികരണം മാസികയുടെ 28-ാമത് വാർഷികവും അവാർഡ് സമർപ്പണവും 16ന് വൈകിട്ട് 4ന് കൊല്ലം പ്രസ് ക്ലബിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. പൊതുരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ അവാർഡ് നെടുങ്ങോലം രഘുവിന് സമ്മാനിക്കും. ലിയാ വർമ്മ (നാടകം), വി.എസ്.നായർ (സാഹിത്യം), എസ്.മംഗള നായർ (ഗിറ്റാറിസ്റ്റ്), അൻസാരി ബഷീർ (കവി) എന്നിവരെ ആദരിക്കും. കവി അരങ്ങും നടക്കും