fire

കൊല്ലം: കലോത്സവത്തിന്റെ ആശ്രാമത്തെ പ്രധാന വേദിയിൽ പകൽ വെയിലേറ്റും രാത്രി തണുപ്പേറ്റും തളരുന്നവർക്ക് നല്ല ചൂട് ഔഷധ കുടിവെള്ളം നൽകി കേരള ഫയർ സർവീസ് അസോസിയേഷൻ. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തുടങ്ങിയ കുടിവെള്ള വിതരണം രാപകിലില്ലാതെ തുടരുകയാണ്. കരിങ്ങാലി, ഏലം ചുക്ക്, പതിമുഖം, രാമച്ചം, നന്നാറി,നറുനണ്ടി തുടങ്ങിയവ ചേർത്ത കുടിവെള്ളമാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തയ്യാറാക്കി വിതരണം ചെയ്യുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ അടക്കമുള്ള പ്രമുഖർ ഫയർ അസോസിയേഷന്റെ കുടിവെള്ള വിതരണ സ്റ്റാൾ സന്ദർശിച്ചു. അസോസിയേഷൻ തിരുവനന്തപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.