കൊല്ലം: ആലുവയിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുഞ്ഞിന് ആദരമർപ്പിച്ച് നാടോടി നൃത്തം. എച്ച്.എസ്.എസ് വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്, പാലക്കാട് ഒറ്റപ്പാലം കെ.പി.എസ്.എം.എം വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി സ്നേഹ സന്തോഷ് തുടങ്ങിയവരാണ് വിഷയം വേദിയിൽ അവതരിപ്പിച്ചത്. അവതരണ വേളയിൽ സദസ് നിശബ്ദമായി. അപ്പീൽ വഴിയാണ് മെഹറിൻ നൗഷാദ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയത്. മുൻവർഷം നാടോടി നൃത്തത്തിൽ അപ്പീലിലൂടെ എത്തി എ ഗ്രേഡ് നേടിയിരുന്നു. തൃശ്ശൂർ സുധീഷ് രചനയും ഷോമി സംഗീതവും നിർവഹിച്ച നാടോടി നൃത്തം ചിട്ടപ്പെടുത്തിയത് സുനിൽ കാക്കശേരിയാണ്.