ചവറ : ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെയും ഹോൾട്ടി കൾച്ചർ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തുടങ്ങുന്ന പച്ചക്കറി, വാഴ എന്നിവയുടെ കൃത്യതാ കൃഷിയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ മുഖ്യാതിഥിയായി. കൃഷി ഡെപ്യുട്ടി ഡയറക്ടർ ബീന ബോണിഫെയ്സ് പദ്ധതി വിശദീകരണം നടത്തി. സോഫിയ സലാം, ഐ. ജയലക്ഷ്മി,ആർ.ജിജി, എസ്. ഉഷാകുമാരി , ജി.ആർ.ഗീത, എൻ.വിക്രമക്കുറുപ്പ് , രാധാ നായർ, കെ.ബി. സൗമ്യഎന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പ്രീജ ബാലൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി.എസ്.ഷിബു നന്ദിയും പറഞ്ഞു. ചവറ പുതുക്കാട് തെന്നേഴ്ത്ത് വീട്ടിൽ രാധാ നായരുടെ കൃഷിയിടത്തിലാണ് ക്യത്യത കൃഷി ചെയ്യുന്നത്.