ഓച്ചിറ: ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി കോംപ്ലക്സ് ഉദ്ഘാടനവും പ്രതിഭ അവാർഡ് വിതരണവും നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഗേളി ഷൺമുഖൻ അദ്ധ്യക്ഷയാകും. പി.ടി.എ പ്രസിഡന്റ് എൻസൈൻ കബീർ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് പദ്ധതി വിശദീകരണം നടത്തും. പ്രിൻസിപ്പൽ ബി.എൽ.അരുണാഞ്ജലി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, കലാ-കായിക ശാസ്ത്രമേളകളിലെ പ്രതിഭകൾക്ക് അവാർഡു വിതരണം ചെയ്യും. സ്നേഹാദരവ് ഹെഡ്മാസ്റ്റർ ബി.ജ്യോതിലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, പി.ബി. സത്യദേവൻ, അൻസർ മലബാർ, അഹ്ദുൾ ഖാദർ, ജി.ബിനു തുടങ്ങിയവർ സംസാരിക്കും.സ്റ്റാഫ് സെക്രട്ടറി നിസാ അലി നന്ദി പറയും.