
കൊല്ലം: കലോത്സവ നാളുകളിൽ എല്ലാ വേദികളിലും സംഘാടകർക്കും മത്സരാർത്ഥികൾക്കും സഹായികളായി അണിനിരന്നത് ട്രാക്ക് വോളണ്ടിയർമാർ.
രാത്രിയേറെ നീണ്ട വേദികളിൽ ട്രാക്ക് വോളണ്ടിയർമാർ സൗജന്യമായി ചുക്ക് കാപ്പി വിതരണം ചെയ്തു. ഊട്ടുപുരയിൽ ഭക്ഷണം വിളമ്പാൻ ആളുകൾ കൂടുതൽ ആവശ്യമായി വന്നപ്പോൾ അവിടേക്കും അവരെത്തി. മത്സരാർത്ഥികൾ വഴിതെറ്റാതെ വേദികളിലെത്താൻ സഹായത്തിനും ഇവർ ഉണ്ടായിരുന്നു. മത്സരത്തിനിടെ അവശരായി വീണവർക്ക് പ്രാഥമിക ചികിത്സ നൽകാനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആരോഗ്യ വകുപ്പ് സംഘത്തിനൊപ്പം സജീവമായി ട്രാക്ക് വോളണ്ടിയർമാർ നിറഞ്ഞു നിന്നു.
ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ, സെക്രട്ടറി എം.വി.ഐ ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 ഓളം പേരാണ് രംഗത്തുണ്ടായിരുന്നത്.