photo
യു. എം. സി കൊല്ലം ജില്ലാ പ്രവർത്തക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ചെറുകിട ഇടത്തരം വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്ന വ്യാപാര തകർച്ചയ്ക്ക് പരിഹാരം കാണുന്നതിനും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നതിനും ചെറുകിട വ്യാപാര കടാശ്വാസ കമ്മിഷൻ രൂപീകരിക്കണമെന്ന് യുണൈറ്റഡ് മർച്ചൻസ് ചേംബർ കൊല്ലം ജില്ലാ പ്രവർത്തകയോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. നവ കേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ നിവേദനങ്ങൾക്ക് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി റെസ്റ്റ് ഹൗസ് ഹാളിൽ വെച്ച് കൂടിയ പ്രവർത്തകയോഗം യു.എം.സി സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഡി.മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ശ്രീകുമാർ വള്ളിക്കാവ്, നുജും കിച്ചൻ ഗാലക്‌​സി, എം.നിസാർ കൊച്ചാലുംമൂട്, നാസർ കയ്യാലത്ത്, സുധീഷ് പുതിയകാവ് , എം.പി. ഫൗസിയബീഗം തേവലക്കര, വിജയകുമാർ, നവാസ് കരുനാഗപ്പള്ളി , മുഹമ്മദ് കുഞ്ഞ് , നൗഷാദ്, ചിദംബരം, സൂഫി കൊതിയൻസ്,ഖലീലുദ്ദീൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം സ്വാഗതവും ജില്ലാ പ്രവർത്തക സമിതി അംഗം എം.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.