കരുനാഗപ്പള്ളി: അഖില കേരള വിശ്വകർമ്മ മഹാസഭ കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. പരിപാടി സി.ആർ.മഹേഷ് എം.എൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവും കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽരാജു നിർവഹിച്ചു. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന പരമ്പരാഗത വിശ്വകർമ്മ വിഭാഗത്തിൽ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച പി.എം.വിശ്വകർമ്മ പദ്ധതിയെക്കുറിച്ചുളള സെമിനാറും സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.രാജഗോപാലൻ എന്നിവർ സെമിനാർ നയിച്ചു. വി.രാജഗോപാലൻ അദ്ധ്യക്ഷനായി. ടി.സുരേഷ്, എം.എസ്.ശിബു, വി.രാജു, അജിത എന്നവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഗോപാലകൃഷ്ണൻ പ്രയാർ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
: