d
ഡോ.വി.ആർ.രവീഷ്

കൊല്ലം: കേന്ദ്ര ആയുഷ് മന്ത്രാലയവും ദുബായ് ഇന്ത്യൻ കൗൺസിലേറ്റും സയൻസ് ഇന്ത്യാ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിലേക്ക് പൂജപ്പുര ചൈൽഡ് സൈക്കോ സൊല്യൂഷൻസ് കൺസൾട്ടന്റ് പീഡോളജിസ്റ്റും ഹോമിയോ ഡോക്ടറുമായ വി.ആർ.രവീഷിന് ക്ഷണം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 13 മുതൽ 15 വരെയാണ് സമ്മേളനം. കൗമാര പ്രായത്തിലെ പെൺകുട്ടികളിൽ കാണപ്പെടുന്ന ഹാഷീംമോട്ടോഴ്സ് തൈറോയിഡ് ഡയിറ്രിസ് എന്ന രോഗത്തിന്റെ പ്രതിരോധത്തിനും ചികിത്സക്കും ഹോമിയോപ്പതിയുടെ പ്രസക്തി എന്നതാണ് വിഷയം. കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ത സോണാവാൾ ഉൾപ്പടെ അറുപതോളം രാജ്യങ്ങളിൽ നിന്ന് 1200 പേർ പങ്കെടുക്കും

തൈറോയിഡ് രോഗ വിദ്ഗദൻ ഡോ.പി.കെ.വിഷ്ണുരാജന്റെ മകനാണ് ഡോ.രവീഷ്. അമേരിക്കയിലെ അലബാമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി റീജനറേറ്റീവ് മെഡിസിൻ റിസർച്ച് അസോസിയേറ്റ് ഡോ.അമൃത നടരാജനാണ് ഭാര്യ.