കൊല്ലം: കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലെ ഷംസുദ്ദീൻ മുസ്ളിയാർ ആർക്കേഡിൽ ആരംഭിക്കുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ് ആൻഡ് ഹോം അപ്ളയൻസ് ശൃഖലയായ മൈജിയുടെ മൈജി ഫ്യൂച്ചർ ഷോറൂം ഉദ്ഘാടനം 11ന് രാവിലെ 10ന് ചലച്ചിത്രതാരം മഞ്ജുവാര്യർ നിർവഹിക്കും.

ഡിജിറ്റൽ ഗാഡ്ജറ്റുകൾ മാത്രം ലഭിക്കുന്ന മൈജി ഷോറൂമുകളിൽ നിന്ന് വ്യത്യസ്തമായി ഹോം ആൻഡ് കിച്ചൺ അപ്ളയൻസുകൾ കൂടി ലഭിക്കുന്നതാണ് മൈജി ഫ്യൂച്ചർ ഷോറൂമുകൾ. മൊബൈൽഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്പ്, ഡിജിറ്റൽ ഉപകരങ്ങൾ, ടി.വി, ഫ്രിഡ്ജ്, എ.സി,വാഷിംഗ് മെഷീൻ, കിച്ചൺ അപ്ളയൻസസ്, സ്മോൾ അപ്ളയൻസുകൾ, ക്രോക്കറി, കസ്റ്രമൈസ്ഡ് കമ്പ്യുട്ടറുകൾ, പ്രിന്ററുകൾ എന്നിവയെല്ലാം ഒന്നിച്ച് ഒരിടത്തുനിന്ന് വാങ്ങാം എന്നതാണ് മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ പ്രത്യേകത. നാഷണൽ, ഇന്റർനാഷണൽ ബ്രാൻഡുകളുടെ ഉപകരണങ്ങൾ ഷോറൂമിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന മൈജി ലോയലിറ്റി പ്രോഗ്രാം,​ എക്സ്ചേഞ്ച് ഓഫർ,​ എക്സ്റ്റൻഡഡ് വാറണ്ടി,​ പ്രൊട്ടക്ഷൻ പ്ളാൻ,​ റിപ്പയർ സൗകര്യം എന്നിവയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.