കൊല്ലം: സി.എം.പി 11-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള കൊല്ലം ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കര എം.വി.ആർ നഗറിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കർഷക സെമിനാർ സി.എം.പി ജില്ലാ സെക്രട്ടറി സി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊച്ചുകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. സി.എസ്.മോഹൻകുമാർ,​ അയൂബ് ഖാൻ,​ അഡ്വ.പനമ്പിൽ എസ്.ജയകുമാർ,​ അഡ്വ.ഉണ്ണികൃഷ്ണൺ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. പതിനൊന്ന് ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.