പുനലൂർ: എസ്.എൻ.ഡി.പിയോഗം 1079ാംനമ്പർ പുനലൂർ ടൗൺ ശാഖയിലെ ഗുരുക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കർമ്മത്തിന്റെ മുന്നോടിയായി വിശേഷാൽ പൊതുയോഗം നടന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുൻ യൂണിയൻ കൗൺസിലർ നാരായണദാസ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, ശാഖ വൈസ് പ്രിസിഡന്റ് ദീപു ജഗദീശൻ, സെക്രട്ടറി ജഗദ് മോഹൻ, വനിത സംഘം ശാഖ പ്രസിഡന്റ് ഉഷ പ്രസാദ്, സെക്രട്ടറി പ്രമീളകുമാരി,സി.കെ.ബാലൻ തുടങ്ങിയവർ സംസാരിച്ചു.