കൊല്ലം: കൊല്ലം ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ഇന്ന് രാവിലെ 11ന് കൊല്ലം ജോയ്ആലുക്കാസിൽ നടക്കും. തങ്കശേരി ഡിവിഷൻ കൗൺസിലർ ജെ.സ്റ്റാൻലി ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണവും ഡയാലിസിസ് കിറ്റ് വിതരണവും നിർവഹിക്കും. കൊല്ലം ജോളിസിൽക്സ് മാനേജർ ടി.എൽ.അലക്സ് അദ്ധ്യക്ഷനാകും.ജോയ് ആലുക്കാസ് പി.ആർ.ഒ എൻ.വിശ്വേശരൻ പിള്ള സ്വാഗതംവും ജോയ് ആലുക്കാസ് കൊല്ലം മാനേജർ ടി.എം.അരുൺകുമാർ നന്ദിയും പറയും.