photo
പുനലൂർ എസ്.എൻ.കോളേജിലെ പൂർവ വിദ്യാർത്ഥി സംഗവമം വാർത്ത അവതാരകൻ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ശ്രീനാരായണ കോളേജിൽ 1974-76 കാലഘട്ടത്തിൽ പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും പുരസ്കാകാര വിതരണവും നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം വാർത്ത അവതാരകനും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ബാച്ചിലെ 9 മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകളും ലളിതാംബികാ അന്തർജനം സാഹിത്യപുരസ്കാര വിതരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ പഠന മികവ് തെളിയിച്ച 22 കുട്ടികൾക്കും കായിക പ്രതിഭകൾക്കും ധന സഹായ വിതരണവും നടന്നു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഡോ.ഷൈനി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.ആർ.സന്തോഷ്,ജോയി തോമസ്,സന്തോഷ് കെ.പോറ്റി, അശോക് വി.വിക്രമൻ,പ്രൊഫ.ടി.പി.വിജുമോൻ, ഡോ.എസ്.പ്രശാന്ത്, തുടങ്ങിയവർ സംസാരിച്ചു.1974-76 കാലഘട്ടത്തിലെ അദ്ധ്യാപകരായിരുന്ന വി.കെ.രാമകൃഷ്ണൻ, ഇന്ദിര, ലീലാമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് കലാപരിപാടികളും നടന്നു.