അഞ്ചൽ: കോൺഗ്രസ് പ്രവർത്തകരെ അടിച്ചൊതുക്കി ഭരണം മുന്നോട്ടു കൊണ്ടുപോകാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. ഇടമുളയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഏറ്റവും കൂടുതൽപാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായത് കോൺഗ്രസ് ഓഫീസുകൾക്കാണ്. രക്ഷാപ്രവർത്തനം നടത്താൻ കേരളത്തിലെ കോൺഗ്രസിന് നല്ല പ്രാപ്തിയുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണി അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറി അമ്മിണി രാജൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് പി.ബി.വേണുഗോപാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ജെ.പ്രേംരാജ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.ബുഹാരി, കെ.സി.ഏബ്രഹാം, സാമുവൽ തോമസ്, ദിവ്യാ സുമൻ, പ്രാവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ് പുത്തൻവീട്ടിൽ, ആയൂർ ഗോപിനാഥ്, വിളയിൽ കുഞ്ഞുമോൻ, ഷഫീക്ക്, ജോൺ തോമസ്, സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.