എഴുകോൺ : ഇരുമ്പനങ്ങാട് വട്ടമൺകാവ് മഹാദേവർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലും ക്ഷേത്രം തന്ത്രി വെട്ടിക്കവല കോക്കളത്ത് മഠത്തിൽ ശംഭു പോറ്റിയും ചേർന്ന് ഭദ്രദീപം കൊളുത്തി . ക്ഷേത്ര കമ്മിറ്റി പ്രിസിഡന്റ് സി.ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. യജ്ഞാചാര്യൻ തിരുവെങ്കിടപുരം ഹരികുമാർ , മേൽശാന്തി ചിറ്റേടത്ത് മഠം വിനോദ് കുമാർ, ഭാരവാഹികളായ എം.പി. സുദർശനൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. വിക്രമൻ നായർ സ്വാഗതവും ബി.ടി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.