എഴുകോൺ : കുഴിമതിക്കാട് ഗവ.എൽ.പി.സ്കൂളിൽ എന്റെ ഗ്രാമം സമിതി നടത്തിയ ജീവൻരക്ഷാ മുൻകരുതൽ പരിശീലനക്കളരി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറും ഫൊറൻസിക് സർജനുമായ ഡി. വസന്തദാസ് ഉദ്ഘാടനം ചെയ്തു. എന്റെ ഗ്രാമം പ്രസിഡന്റ് എം.സി.വിജയകുമാർ അദ്ധ്യക്ഷനായി. ക്രിട്ടിക്കൽ ട്രോമാ കെയർ എന്ന വിഷയത്തിൽ ഓർത്തോപീഡിക് സർജൻ ഡോ.വിജേഷും പൊതു ജീവൻ രക്ഷാ മുൻ കരുതലുകൾ എന്ന വിഷയത്തിൽ കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ ഇൻസ്പെക്ടർ സക്കറിയ മുഹമ്മദ് കുട്ടിയും സെമിനാറുകൾ നയിച്ചു. 60 വൊളണ്ടിയർമാർക്കും ഇരുന്നൂറോളം പൊതുജനങ്ങൾക്കും ഡെമോൺസ്ട്രേഷൻ ഉൾപ്പെടെ പരിശീലനം നൽകി. എന്റെ ഗ്രാമം കൺവീനർ ഡോ. ബാബുരാജേന്ദ്രൻ, റിട്ട.എ.എസ്.പി.ശിവപ്രസാദ്, അനിൽ ഞാലിയോട് , രോഹിതൻ സംഘകല, ഹരിമോഹൻ ,സന്തോഷ് സാമുവൽ , ഷിബു മോഹൻ , മനോജ് നാണുക്കുറുപ്പ്, സുനിൽ കടൂർ , ശ്രീകുമാർ , ജി.അജിത്കുമാർ എന്നിവർ സംസാരിച്ചു. എന്റെ ഗ്രാമം സെക്രട്ടറി അഖിലേഷ് നന്ദകുമാർ സ്വാഗതവും ട്രഷറർ സതീഷ് സെൻ നന്ദിയും പറഞ്ഞു. വൊളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.