photo
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ നടത്തിയ കാലിത്തീറ്റ വിതരണം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: 2023 - 24 സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയ 70 ലക്ഷം രൂപയുടെ കാലിത്തീറ്റ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് ബി.വേണുഗോപാലക്കുറുപ്പ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗം മിനി സുദർശൻ, ക്ഷീര സംഘം ഭരണസമിതി അംഗങ്ങളായ രാജേന്ദ്രൻ , മോഹനൻ പിള്ള , ബിജു, ക്ഷീരസംഘം സെക്രട്ടറി ബിനു കുമാർ, ക്ഷീര കർഷകർ എന്നിവർ പങ്കെടുത്തു.