പോരുവഴി: കിടങ്ങയം ഇ.എം.എസ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എ.സജികുമാറിന്റെ ആന്റി വൈറസ് എന്ന കഥാസമാഹാരത്തിന്റെ മൂന്നാമത് പതിപ്പ് പ്രകാശനം ചെയ്തു. ചടങ്ങ് ഡോ.സുജിത് വിജയപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ഭരതൻ അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ എം.എൽ.എയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ആർ. മദനമോഹനൻ പുസ്തക അവതരണം നടത്തി. അഡ്വ.പി.ശിവപ്രസാദ്, അഖിൽ നാഥ് ഐക്കര, ഗ്രന്ഥകാരൻ എ.സജികുമാർ എന്നിവർ സംസാരിച്ചു. ഇ.നിസ്സാമുദീൻ സ്വാഗതവും ഐ.ഫിർദൗസ് നന്ദിയും പറഞ്ഞു.
ജീവിതഗന്ധിയായ എഴുത്തിലൂടെ വായനയിൽ വസന്തം തീർക്കാനുതകുന്ന 10 കഥകളുടെ സമാഹാരമാണ് എ.സജികുമാറിന്റെ ആന്റിവൈറസ്. തൃശ്ശൂർ കറന്റ് ബുക്സ് ആണ് പ്രസാധകർ.