പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഡി.സുഭദ്രാമ്മ അദ്ധ്യക്ഷയായി. എൻ.ആർ.ഷീജ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജിത കുമാരി കരട് പദ്ധതി വിശദികരണം നടത്തി. കെ.മുരളിധരൻ പിള്ള, പഞ്ചായത്ത് അംഗങ്ങലായ ഉഷ, റീന, പ്രമീള, ഹരീഷ് പൂവത്തൂർ, ബിന്ദു, ദീപ, അല്ലി അജി, അജയകുമാർ, അപ്പുകുട്ടൻ പിള്ള, രഞ്ജിത്ത്, ചന്ദ്രിക എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് നന്ദി പറഞ്ഞു.