കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ഒഴിവാക്കിയതിൽ പ്രതിഷേധം. ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതി​നി​ധി​കളെയും പങ്കെടുപ്പിച്ചപ്പോഴാണ് പ്രേമചന്ദ്രനെ മാത്രം ഒഴിവാക്കിയത്.

സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട എല്ലാ ജനപ്രതിനിധികളുടെയും സാന്നിദ്ധ്യം ഒഴിവാക്കാറുണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുന്നവരെ ഒഴിവാക്കിയാണ് സമാപന ചടങ്ങിന്റെ അതിഥികളെ തീരുമാനിക്കുന്നത്. എന്നാൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം ജനപ്രതിനിധികളെയും സമാപന ചടങ്ങിലും ഉൾപ്പെടുത്തി. എന്നാൽ ആയിരങ്ങൾ പങ്കെടുക്കുന്ന സമാപന ചടങ്ങിൽ നിന്നും പ്രേമചന്ദ്രനെ മാറ്റിനിറുത്തുകയായിരുന്നു. പാർലമെന്റ് തിര‌ഞ്ഞെടുപ്പിന് മുന്നോടിയായാണ് ബോധപൂർവ്വമുള്ള ഒഴിവാക്കലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപും പ്രേമചന്ദ്രനെ പൊതുപരിപാടികളിൽ നിന്നു മാറ്റിനിറുത്തിയിരുന്നു.