കൊട്ടാരക്കര : കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 12, 13,14 തീയതികളിൽ നടക്കുന്ന ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് മെഗാ തിരുവാതിര നടക്കും. കൊട്ടാരക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ തിരുവാതിര കളി നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനാകും. രത്നകുമാർ പല്ലിശ്ശേരി സ്വാഗതം പറയും. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സംസാരിക്കും. കുന്നിക്കോട് കടുമംഗലേശൻ തിരുവാതിര കളി സമിതിയുടെ 25 അംഗങ്ങളാണ് തിരുവാതിര അവതരിപ്പിക്കുന്നത്.