
കൊല്ലം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഒരുക്കിയെ ജനകീയ തട്ടുകടയ്ക്ക് മത്സരാർത്ഥികളുടെയും കാണികളുടെയും എ ഗ്രേഡ്. നാട്ടിൻപുറങ്ങളിലെ ചായക്കടകളിലേത് പോലെ ഓരോ നേരവും രുചികരമായ വിഭവങ്ങളായിരുന്നു. രാവിലെ ചായയും പഴം പൊരിയും ഉച്ചയ്ക്ക് തണ്ണിമത്തൻ ജ്യൂസ്, വൈകിട്ട് ചായയും വെട്ടു കേക്കും. രാത്രി പഴം പുഴുങ്ങിയതും കട്ടൻ ചായയും. ഇങ്ങനെ കലോത്സവത്തിന്റെ അഞ്ച് ദിവസങ്ങളിലും വത്യസ്തങ്ങളായ വിഭവങ്ങളാണ് സൗജന്യമായി നൽകിയത്. കൊല്ലം എ.ആർ ക്യാമ്പിലെ മെസ് കലോത്സവ നഗറിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.അനിൽകുമാർ, സെക്രട്ടറി ജിജു സി.നായർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സുനി, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, ജില്ലാ പ്രസിഡന്റ് എൽ.വിജയൻ, സെക്രട്ടറി സി.വിമൽകുമാർ, പൊലീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സി.വിനോദ്കുമാർ, എസ്.സഹീർ, ടി.കണ്ണൻ, എസ്.മനു, എ.സതീഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്റ്റാൾ.