
ചാത്തന്നൂർ: മീനാട് വില്ലേജിലെ ഡിജിറ്റൽ റീ -സർവേയുടെ ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. മീനാട് വില്ലേജിൽ ഡിജിറ്റൽ റീ -സർവേ പൂർത്തിയാക്കുന്നത്തോടെ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പൂർണമായും ഡിജിറ്റലായി മാറുമെന്ന് ജയലാൽ എം.എൽ.എ അഭിപ്രായപ്പെട്ടു. ഭൂരേഖ വിരൽ തുമ്പിൽ എന്ന ആശയം മുൻനിറുത്തി എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്നാണ് പദ്ധതിയുടെ ലക്ഷ്യം.
അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജന പങ്കാളിതത്തോടെ ഡിജിറ്റൽ റീ -സർവേ നടപടികൾ പൂർത്തിയാക്കി എന്റെ ഭൂമി എന്ന പോർട്ടർ മുഖേന പൊതുജനത്തിന് ഓൺലൈൻ സേവനം ലഭ്യമാകും.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു അദ്ധ്യക്ഷനായി. സർവേ ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കാണിച്ചേരിയിൽ, കെ.ബിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂർ ഗ്രാമഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജീവ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.