എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബ് നടത്തിയ പുതുവർഷ ക്രിസ്മസ് ആഘോഷം മാറനാട് ക്രിസ്ത്യൻ ചർച്ച് വികാരി ഫാ. ബിജോയ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായി.
റോട്ടറി അസി. ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, സെക്രട്ടറി എസ്. സിനികുമാർ, എം.എസ്. പ്രതീഷ്, എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.