പടിഞ്ഞാറേകല്ലട: പഞ്ചായത്തിൽ 2 കോടിയോളം രൂപ ചെലവഴിച്ച് ജില്ലാപഞ്ചായത്ത്‌ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നു. ഷട്ടിൽ, വോളിബാൾ കോർട്ടുകൾ, കായികതാരങ്ങളുടെ വിശ്രമമുറി, ഓപ്പൺ ജിംനേഷ്യം, അലങ്കാരവിളക്കുകൾ, കായിക ആസ്വാദകർക്കുള്ള പവലിയൻ എന്നിങ്ങനെ കായികരംഗത്ത് വലിയ മുന്നേറ്റം വിഭാവന ചെയുന്ന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റാണ് പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.

നിർമ്മാണോദ്ഘാടനം

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സ്വാഗതവും പദ്ധതി വിശദീകരണവും ജില്ലാപഞ്ചായത്ത്‌ സെക്രട്ടറി ബിനുൻവാഹിദ് നിർവഹിച്ചു. പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.സുധീർ, ഉഷാലയം ശിവരാജൻ, ജെ.അംബികകുമാരി എന്നിവരും ബ്ലോക്ക്പഞ്ചായത്ത്‌ മെമ്പർ വി.രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള, രജീല, ഷീലാകുമാരി, തൃദീപ്കുമാർ, ടി.ശിവരാജൻ എന്നിവരും വിവിധ രാഷ്ട്രിയകക്ഷി നേതാക്കന്മാരായ വി.അനിൽ, എസ്‌.ഗോപാലകൃഷ്ണപിള്ള,കെ.മാധവൻ പിള്ള, വൈ.എ.സമദ്, തോപ്പിൽ നിസാർ, എസ്‌.ഓമനക്കുട്ടൻ, സി.ഡി.എസ്‌ ചെയർപേഴ്സൺ വിജയനിർമ്മല എന്നിവർ സംസാരിച്ചു. അസി.സെക്രട്ടറി കെ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.