കൊല്ലം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ടെക്ഫെസ്റ്റും കേരള സാങ്കേതിക കോൺഗ്രസും (കെറ്റ് കോൺ) ഫെബ്രുവരി 16, 17, 18 തീയതികളിൽ പാലക്കാട് അഹല്യ എൻജിനിയറിംഗ് കോളേജിൽ നടക്കും.
വിദ്യാർത്ഥികൾക്ക് ആശയങ്ങൾ അവതരിപ്പിക്കുന്ന 'ഐഡിയത്തൺ', പ്രോജക്ട് എക്സ്പോ, ഹാക്കത്തൺ, ക്വിസ് മത്സരം, വിദഗ്ദ്ധർ നയിക്കുന്ന ശില്പശാലകൾ, എക്സിബിഷൻ സ്റ്റാളുകൾ എന്നിവയാണ് ടെക്ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങൾ.
വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, ബി ടെക്, എം ടെക്, പി.എച്ച്.ഡി വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധാവതരണം എന്നിവയും നടക്കും. കേരളത്തിലെ എല്ലാ എൻജിനിയറിംഗ് കോളേജുകളിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും.