
ഓച്ചിറ: പരബ്രഹ്മ സന്നിധിയിൽ ആരംഭിച്ച ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ അദ്ധ്യക്ഷനായി. യജ്ഞാചാര്യൻ ഭാഗവത മയൂരം വെള്ളനാതുരുത്ത് ബാബുരാജ് പ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ സ്വാഗതവും ക്ഷേത്ര ഭരണസമിതി ട്രഷറർ പി.പ്രകാശൻ വലിയഴീക്കൽ നന്ദിയും പറഞ്ഞു.