പോരുവഴി: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റി കുരുമുളക് തൈ വിതരണം നടത്തി. പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥാനി കമ്മിറ്റി ചെയർമാൻ നമ്പൂരേത്ത് തുളസീധരൻ പിള്ള വിനു ഐ.നായർ, പ്രിയ സത്യൻ, കൃഷി ഓഫീസർ മോളൂ ഡി.ജോൺ, പാടശേഖര സമിതി സെക്രട്ടറി നെയ്ത്തല രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഒരു മൂട്ടിൽ നിന്ന് കുറഞ്ഞത് മൂന്നു കിലോ കുരുമുളക് വീതം ലഭിക്കത്തക്ക തരത്തിലുള്ള ഹൈബ്രിഡ് തൈയാണ് വിതരണം ചെയ്തത്.