photo
അഞ്ചലിൽ നടന്ന എൻ.ഡി.എ ജനകീയ സദസ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: അഞ്ചലിൽ നടന്ന എൻ.ഡി.എ ജനകീയ സദസ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഭരണകാലം ഭാരത്തിന്റെ അഭിമാന കാലഘട്ടമാണെന്നും പാവപ്പെട്ടവന്റെ ജനഹിതമറിഞ്ഞുള്ള ഭരണമാണ് കേന്ദ്രസർക്കാരിന്റേതെന്ന് രമ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആയൂർ മുരളി, വി. വിജയമോഹൻ, അഡ്വ.കെ.എം. ജയാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. പത്മകുമാരി, എസ്.സി., എസ്.റ്റി. മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽ ദേവ്, ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗങ്ങളായകെ.എസ്. ബാബു രാജ്, സുമൻ ശ്രീനിവാസൻ, ആർ. ജയചന്ദ്രൻ, മണ്ഡലം ഭാരവാഹികളായ ഗിരീഷ് ആമ്പാടി, ജി. ബാലചന്ദ്രൻപിളള തുടങ്ങിയവർ സംസാരിച്ചു.